District News
കൊച്ചി: ബൈക്ക് മെട്രോ തൂണിലിടിച്ച് യുവാവ് മരിച്ചു. ആലുവ കൂനന്മാവ് കളത്തില്‍പറമ്പില്‍ വീട്ടില്‍ റോയിയുടെ മകന് അന്‍സല്‍ റോയി (24) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അപകടം.
അന്‍സല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തെ മെട്രോ പില്ലറില്‍ ഇടിച്ചുകയറുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തില്‍ ജോലിനോക്കുകയായിരുന്ന അന്‍സല്‍ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി പൈപ്പ്ലൈന് റോഡിലെ തോപ്പില്‍ മേരി ക്യൂന്‍ പള്ളിയിൽ സംസ്കരിച്ചു. അമ്മ: ഫെലീഷ്യ. സഹോദരി: ആന്‍.
District News
സുൽത്താൻ ബത്തേരി: ചുങ്കം ബസ് സ്റ്റാൻഡിന് പുറകിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി അടിവാരം കണലാട് മഞ്ചട്ടിയിൽ വിനോദ് (42) നെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബത്തേരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
District News
ഗാന്ധിനഗർ: ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമലഗിരി ചാമക്കാല അജി കുമാറിന്റെയും സുജയുടെയും മകനായ അഭിനന്ദ് (18) ആണ് മരിച്ചത്. വാട്ടർ അഥോറിറ്റിയിൽ താത്കാലിക ജോലിക്കാരനാണ് അഭിനന്ദ്. മുടിയൂർക്കര ഉണ്ണിശോ പള്ളിക്ക് സമീപം ചാഴികാടൻ റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് സംസ്കാരം നടത്തും. ഗാന്ധിനഗർ പോലീസ് മേൽ നടപടി സ്വീകരിച്ചു. സഹോദരങ്ങൾ: അഭിജിത്ത്, ആദിത്യ.
District News
ഓമശേരി: ഗ്ലാസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശേരി കൽപൊലിച്ചാലിൽ കെജിഎം ഷോപ്പ് ഉടമ കെ.സി ഷാഫി (27) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 ന് ഓമശേരി മങ്ങാട് ടിവിഎസ് ഷോറൂമിന്റെ സമീപത്തായിരുന്നു അപകടം. ഉടൻ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്: കെ.സി. ആലി ഹാജി.മാതാവ്: സൈനബ.സഹോദരങ്ങൾ: സിറാജ്,നിസാർ, സിനാൻ, സാക്കിറ, നസീറ.
Kerala
കടുത്തുരുത്തി: ബ്രേക്ക് നഷ്ടപെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ കുറ്റിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു. മാഞ്ഞൂര്‍ സൗത്ത് പറയംപറമ്പില്‍ പരേതനായ മത്തന്റെ മകന് പി.എം. ബിജു (43) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു മാഞ്ഞൂര്‍ ഇണ്ടിക്കുഴി മാത്തുക്കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 9.15 ഓടെ മാഞ്ഞൂര്‍ സൗത്തിലെ ഗുരുമന്ദിരത്തിന് സമീപമാണ് അപകടം. പരേതന് അവിവാഹിതനാണ്. മാതാവ് - ഏലിയാമ്മ. സംസ്കാരം നാളെ മൂന്നിന് മകുടാലയം സെന്റ് തെരേസാസ് പള്ളിയില്‍.
District News
ബാലുശേരി: ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പനങ്ങാട് ഈന്തങ്കണ്ടി മുക്കില്‍ കുട്ടിക്കണ്ടി അനീഷാ (38)ണ് മരിച്ചത്. ഉഷാ സ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നിര്‍മാണ തൊഴിലാളിയാണ്. അവിവാഹിതനാണ്. പിതാവ്: സദാനന്ദന്. മാതാവ്: ശ്രീമതി. സഹോദരങ്ങൾ: അനുശ്രീ, പരേതയായ അനുപമ.
District News
ചിങ്ങവനം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വെള്ളുത്തുരുത്തി, തെക്കേമുറി മോഹന്‍ദാസിന്റെ മകന് ടി.പി. ആരോമല്‍ (20) ആണ് മരിച്ചത്.
പനച്ചിക്കാട്, വെള്ളൂത്തുരുത്തിയില്‍ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. പരുത്തുംപാറയില്‍ മൊബൈല്‍ ഫോണ്‍ കടയില്‍ ജീവനക്കാരനായിരുന്നു ആരോമല്‍ ജോലികഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ആരോമല്‍ സഞ്ചരിച്ച ബൈക്ക് എതിര് ദിശയില്‍ നിന്നും എത്തിയ സ്കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരോമലിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍. അമ്മ സിന്ധു മോഹന്‍. സഹോദരങ്ങള്‍ : വിഷ്ണു, ജിഷ്ണു.